പാലക്കാട്: ദക്ഷിണ റെയിൽവേയിലെ മികച്ച റണ്ണിങ് റൂമിനുള്ള പുരസ്‌കാരം പാലക്കാട് നേടി. ചെന്നൈയിൽ നടന്ന റെയിൽവേ വാരാഘോഷത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിൽനിന്ന് സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ എസ്. ജയകൃഷ്‌ണൻ ഏറ്റുവാങ്ങി. ദക്ഷിണ റെയിൽവേ അഡീഷനൽ ജനറൽ മാനേജർ ബി. ഗോപിനാഥ് മല്യ, രാജേഷ് കുമാർ മെഹ്ത, പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി എന്നിവർ പങ്കെടുത്തു. മികച്ച പ്രവർത്തനം കാഴ്ചെവച്ച ഹെൽത്ത് യൂനിറ്റിനുള്ള പുരസ്കാരവും പാലക്കാട് ഡിവിഷന് ലഭിച്ചു. കോഴിക്കോട് ഹെൽത്ത് യൂനിറ്റിന് ലഭിച്ച പുരസ്‌കാരം ഡിവിഷനൽ മെഡിക്കൽ ഓഫിസർ ഡോ. പ്രിയോൺ ജോൺ ഏറ്റുവാങ്ങി. ലോക്കോ പൈലറ്റുമാർ, അസി. ലോക്കോ പൈലറ്റുമാർ, ഗാർഡുമാർ എന്നിവർ തങ്ങളുടെ ഹോം സ്റ്റേഷനിൽ നിന്ന് വിട്ട് നിൽക്കുമ്പോൾ ജോലി സമയത്തിന് ശേഷം വിശ്രമിക്കുന്ന സ്ഥലമാണ് റണ്ണിങ് റൂമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.