യുവതികള്‍ക്കായി ഓക്‌സിലറി ഗ്രൂപ്പുകള്‍

പാലക്കാട്: യുവതികളുടെ സാമൂഹിക-സാംസ്‌കാരിക-ഉപജീവന ഉന്നമനത്തിന് പൊതു വേദിയൊരുക്കാന്‍ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപവത്​കരിക്കുന്നു. ഒരു വാര്‍ഡില്‍ 18നും 40നും ഇടയിലുള്ള 50 യുവതികളടങ്ങുന്ന ഗ്രൂപ്പെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുക. സ്ത്രീധനം, ഗാര്‍ഹിക പീഡനം, മദ്യം, മയക്കുമരുന്ന് എന്നിവ പ്രതിരോധിക്കുന്ന പ്രാദേശിക സംവിധാനങ്ങളായും ഓക്സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും. ജില്ലയില്‍ ഇത്തരത്തില്‍ 1730 വാര്‍ഡുകളിലും യുവതീ സംഘങ്ങള്‍ രൂപവത്​കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.