പാലക്കാട്: ഡി.സി.സി പ്രസിഡൻറ് സ്ഥാനേത്തക്ക് ജില്ല കമ്മറ്റി ശിപാർശപ്രകാരം കെ.പി.സി.സിക്ക് സമർപ്പിച്ചത് മൂന്നുപേരുടെ പട്ടിക. ഹൈകമാൻഡിൻെറ പരിഗണനയിലുള്ള പട്ടികയിൽ തീരുമാനം ഒാണത്തിന് മുമ്പ് ഉണ്ടാവാൻ സാധ്യതയില്ല. നിലവിൽ െക.പി.സി.സി ജനറൽ സെക്രട്ടറി എ. തങ്കപ്പൻ, മുൻ എം.എൽ.എമാരായ എ.വി. ഗോപിനാഥ്, വി.ടി. ബൽറാം എന്നിവരാണ് പട്ടികയിലുള്ളത്. കെ.സി. വേണുഗോപാലിൻെറ നോമിനിയായാണ് എ. തങ്കപ്പൻ പട്ടികയിലിടം നേടിയത്. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻെറ നോമിനിയായി എ.വി. ഗോപിനാഥും യുവ പ്രതിനിധിയായി വി.ടി. ബൽറാമും പട്ടികയിലുണ്ട്. രാഹുൽ ഗാന്ധിക്ക് അടക്കം സുപരിചിതനെന്നത് ബൽറാമിന് അനുകൂല ഘടകമാണ്. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് പാലക്കാട് ഡി.സി.സിയിലുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കെ. സുധാകരന്‍ ഇടപെട്ടിരുന്നു. ഗ്രൂപ്പില്ലാത്തവരെ പാർട്ടിയിൽ തഴയുന്നെന്ന് ആരോപിച്ച് രംഗത്തെത്തിയ എ.വി. ഗോപിനാഥിനെ സുധാകരന്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കിയിട്ടും ജില്ലയിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. തൃത്താല മണ്ഡലം നഷ്ടമാവുകയും പാലക്കാട് വൻ വോട്ട് ചോർച്ച ഉണ്ടാവുകയും ചെയ്തു. പാർട്ടി താഴെത്തട്ടിൽ നിർജീവമാണെന്ന് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥികൾ കെ.പി.സി.സി ഉപസമിതിയുടെ തെളിവെടുപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരാൾക്ക് ഒരുപദവി എന്ന തത്ത്വം മാനിച്ചാണ് വി.കെ. ശ്രീകണ്ഠൻ എം.പി ഡി.സി.സി അധ്യക്ഷ പദവി ഒഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.