ആൻറിജൻ കിറ്റ് തകരാർ: കോട്ടായിയിൽ പരിശോധന മുടങ്ങി

കോട്ടായി: പ്രീമെട്രിക് ഹോസ്​റ്റലിൽ സംഘടിപ്പിച്ച ആൻറിജൻ പരിശോധന കിറ്റ്​ തകരാറിലായതോടെ മുടങ്ങി. 250 പേരാണ്​ പരിശോധനക്കെത്തിയത്​. ഇവരിൽ 100 പേർക്കാണ്​ പരിശോധന നടത്തിയത്​. ഇതിനിടെ തുറന്ന പെട്ടിയിൽ 150 കിറ്റുകൾ തകരാറിലായതായി ​കണ്ടെത്തുകയായിരുന്നു. പിന്നീട് കുഴൽമന്ദത്തുനിന്ന് ഉച്ചയോടെ കിറ്റ് എത്തിച്ചെങ്കിലും കാത്തുനിന്നവർ പലരും മടങ്ങിയിരുന്നു. അതിനിടെ ആൻറിജൻ കിറ്റ് തകരാർ സംബന്ധിച്ച് വാർഡ്​ മെംബർമാർ മെഡിക്കൽ ഓഫിസറുമായി നടത്തിയ ചർച്ച വാർക്ക് തർക്കത്തിലെത്തി. മെഡിക്കൽ ഓഫിസർ അപമര്യാദയായി പെരുമാറിയെന്ന് 13ാം വാർഡ് മെംബർ സന്തോഷും 14ാം വാർഡ് മെംബർ കണ്ണദാസും പറഞ്ഞു. കിറ്റ് തകരാറിലായതി​ൻെറ ഉത്തരവാദിത്തം തനിക്കല്ലെന്നും പാക്കറ്റ് തുറന്നപ്പോഴാണ് വിവരമറിയുന്നതെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.