നെല്ല് സംഭരണം: യോഗം ഇന്ന്

ആലത്തൂർ: നെല്ല് സംഭരണം കൂടുതൽ കർഷകസൗഹൃദമാക്കുന്നതിനായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പങ്കെടുക്കുന്ന ഒാൺലൈൻ യോഗം ബുധനാഴ്ച ചേരും. കർഷകർ, മില്ലുടമകൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഒന്നാംവിള സംഭരണം ജൂലൈയിലും രണ്ടാംവിള ഡിസംബറിലും ആരംഭിക്കുന്ന കാര്യം ആലോചിക്കുമെന്ന്​ കെ.ഡി. പ്രസേന്നൻ എം.എൽ.എയുടെ ചോദ്യത്തിന്​ മറുപടിയായി മന്ത്രി പറഞ്ഞു. സംഭരണം നേരത്തെയാക്കാൻ കേന്ദ്രസർക്കാറുമായി ബന്ധപ്പെടും. സപ്ലൈകോ രജിസ്ട്രേഷൻ സോഫ്​റ്റ്​വെയർ കേന്ദ്രസർക്കാറി​ൻെറ സോഫ്​റ്റ്​വെയറുമായി ബന്ധിപ്പിച്ച് അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.