സസ്പെൻഷൻ ഉത്തരവ് ഉടൻ പിൻവലക്കണം -കെ.പി.എസ്.ടി.എ

പാലക്കാട്: ഗവ. വൊക്കേഷനൽ ഹൈസ്കൂൾ അധ്യാപകനായ പി. പ്രശാന്തിനെ രാഷ്​ട്രീയ പ്രേരിതമായി സസ്പെൻഡ്​ ചെയ്ത ഡി.ഡി.ഇയുടെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് ഡി.ഡി.ഇ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷാജി തെക്കേതിൽ അധ്യക്ഷത വഹിച്ചു. എൻ. ജയപ്രകാശ്, ബി. സുനിൽകുമാർ, കെ. ശ്രീജേഷ്, അസീസ് ഭീമനാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.