ക്വിറ്റ് ഇന്ത്യ ദിനാചരണം

മാത്തൂർ: യൂത്ത് കോൺഗ്രസ് കോട്ടായി, മാത്തൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും സ്ഥാപക ദിനാചരണവും നടത്തി. കോട്ടായിയിൽ യൂത്ത് കോൺഗ്രസ്​ പതാക ഉയർത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ് എൻ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. പുതിയ പ്രവർത്തക​ർക്ക്​ സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.എ. മുരളിമോഹനൻ അധ്യക്ഷത വഹിച്ചു. എം.കെ. സുരേഷ്, എം.കെ. ശ്രീജേഷ്, എം.സി. സുഭാഷ്, വി. ബാബു, കെ.ആർ. രഞ്ജിത്ത്, കെ.എസ്. സന്ദീപ്, പി.പി. സുധ എന്നിവർ സംസാരിച്ചു. മാത്തൂർ ചെങ്ങണിയൂർ കാവിൽ കർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, ജി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ദിര പ്രസാദ് അധ്യക്ഷത വഹിച്ചു. പി.വി. അബ്‌ദുൽകാദർ, വാർഡ് മെംബർ ഉദയപ്രകാശ്, അൻഷാദ്, വിനു, വിഷ്ണു, അജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.