തോട്ടം തൊഴിലാളി യൂനിയൻ വാഹനജാഥ

തോട്ടം തൊഴിലാളി യൂനിയൻ വാഹന ജാഥ നെല്ലിയാമ്പതി: മണലാറു എസ്​റ്റേറ്റിലെ മുഴുവൻ തൊഴിലാളികൾക്കും 20 ശതമാനം ബോണസ് നൽകുക, ഓണത്തിനു മുമ്പ് ബോണസ് വിതരണം ചെയ്യുക, 2017ലെ കരാർ അനുസരിച്ച് മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, തൊഴിലാളികളുടെ വീടുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തുക, ഗാർഡൻ ആശുപത്രിയിൽ ഒരു സ്ഥിരം ഡോക്ടറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ല പ്ലാ​േൻറഷൻ ആൻഡ് ജനറൽ വർകേഴ്സ് യൂനിയ​ൻെറ (എച്ച്.എം.എസ്) നേതൃത്വത്തിൽ നെല്ലിയാമ്പതി പഞ്ചായത്തിൽ വാഹന പ്രചാരണ ജാഥ നടത്തി. നൂറടിപ്പാലത്തുനിന്ന്​ ആരംഭിച്ച ജാഥ ലില്ലിയിൽ സമാപിച്ചു. ഭാരതീയ നാഷനൽ ജനതാദൾ ജില്ല പ്രസിഡൻറ് എ.എം. ഷിബു ഉദ്ഘാടനം ചെയ്തു. കെ.ജെ. ഫ്രാൻസിസ്, എം.എ. സുൽത്താൻ, എം.എം. അനീഫ, കെ.എം. സലിം എന്നിവർ സംസാരിച്ചു. യൂനിയൻ നേതാക്കളായ വി.എസ്. പ്രസാദ്, കെ. മണികണ്ഠൻ, ആർ. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.