സ്പിരിറ്റ് വേട്ട; പ്രതിക്കായി അന്വേഷണം ഊര്‍ജിതം

കൂറ്റനാട്: മേഴത്തൂരില്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തിലെ പ്രതിക്കായി അന്വേഷണം ഊര്‍ജിതം. മേഴത്തൂര്‍ കോടനാട് അജിത്കുമാറി‍ൻെറ വീട്ടിൽ സൂക്ഷിച്ചിരുന്ന 2200 ലിറ്റർ സ്പിരിറ്റാണ് കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയത്. ഇയാളുടെ അടുത്ത ബന്ധമുള്ള വീടുകളിലും മറ്റും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം, കോടനാട് മേഖലയില്‍ ഇത് മൂന്നാം തവണയാണ് വന്‍തോതില്‍ സ്പിരിറ്റ് പിടികൂടുന്നത്. ഇപ്പോള്‍ കണ്ടെടുത്ത സ്പിരിറ്റി‍ൻെറ ഉറവിടത്തെകുറിച്ച് വ്യക്തത വരുത്തണമെങ്കില്‍ അജിത്ത് കുമാറിനെ കണ്ടെത്തിയാലേ കഴിയൂ. മേഖലയില്‍ വിപണനം നടത്താനുള്ള സ്പിരിറ്റാണ് ഇതെന്നും അതി‍ൻെറ ഏജൻറാണ് അജിത്തെന്നുമാണ് അന്വേഷണസംഘത്തി‍ൻെറ പ്രഥമിക നിഗമനം. സ്പിരിറ്റ് പിടികൂടിയ കേസില്‍ തുടരന്വേഷണം പാലക്കാട് അസി. കമീഷണര്‍ക്കാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.