പാലക്കാട്: 74ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് രാവിലെ ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും നടത്തുകയെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആലോചന യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 100 പേരാണ് പരിപാടിയില്‍ പങ്കെടുക്കുക. ശാരീരിക അകലം ഉറപ്പുവരുത്തിയാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. ----------------- സംഘാടക സമിതി രൂപവത്കരിച്ചു പാലക്കാട്: ആഗസ്റ്റ് 17ന് ആരംഭിക്കുന്ന ജനകീയാസൂത്രണം രജതജൂബിലി പാലക്കാട് ബ്ലോക്ക് പഞ്ചായത്തുതല ആഘോഷങ്ങളുടെ ഭാഗമായി 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. വി.കെ. ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, കെ. ശാന്തകുമാരി എന്നിവര്‍ രക്ഷാധികാരികളുമാണ്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. സേതുമാധവന്‍ അധ്യക്ഷനും പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡൻറുമാര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാര്‍, നിർവഹണ ഉദ്യോഗസ്ഥര്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അംഗങ്ങളായ 101 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. -------------------- ഐ.എച്ച്.ആര്‍.ഡി പ്രവേശനത്തിന് അപേക്ഷിക്കാം പാലക്കാട്: സര്‍ക്കാര്‍ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മൻെറ് (ഐ.എച്ച്.ആര്‍.ഡി) കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് അപേക്ഷിക്കാം. ഡിഗ്രി കോഴ്‌സുകളില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് പ്രവേശനം. അപേക്ഷ www.ihrdadmissions.org ല്‍ സമര്‍പ്പിക്കണം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിൻറ്ഔട്ട്, നിർദിഷ്ട അനുബന്ധങ്ങള്‍, 350 രൂപയുടെ (എസ്.സി, എസ്.ടി 150 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍ www.ihrd.ac.in ല്‍ ലഭിക്കും. അധ്യാപക നിയമനം: അഭിമുഖം 10ന് കുഴല്‍മന്ദം: മോഡല്‍ െറസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജ് സിവില്‍ എൻജിനീയറിങ്ങില്‍ താൽക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. സിവില്‍ എൻജിനീയറിങ്ങില്‍ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവര്‍ ആഗസ്റ്റ് 10ന് രാവിലെ ഒമ്പതിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍: 8547005086.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.