കിൻഫ്ര പാർക്ക്: സംരംഭകർക്ക് ഉടമസ്ഥാവകാശം വേണം --എൻട്രപ്രണേഴ്സ് ഫോറം പാലക്കാട്: കിൻഫ്ര പാർക്കുകളിലെ സംരംഭകർക്ക് ഭൂമിയിന്മേൽ ഉടമസ്ഥാവകാശം വേണമെന്ന് കിൻഫ്ര എൻട്രപ്രണേഴ്സ് ഫോറം (കെ.ഇ.എഫ്) ഭാരവാഹികൾ വ്യവസായ മന്ത്രി പി. രാജീവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കേരളം വ്യവസായ സൗഹൃദ റാങ്കിങ്ങിൽ പിന്നോട്ടു പോകുന്നതിൻെറ പ്രധാന കാരണങ്ങളിലൊന്ന് വ്യവസായങ്ങളുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്ന വ്യവസായ ഭൂ നയവും കിൻഫ്ര പോലുള്ള ഏജൻസികളുടെ നിലപാടുകളുമാണെന്ന് ഫോറം നൽകിയ നിവേദനത്തിൽ പറയുന്നു. വിഷയം പഠിച്ചു അനുഭാവപൂർവമായ നിലപാടെടുക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. കിൻഫ്ര സംരംഭക ഫോറം പ്രസിഡൻറ് ആർ. കിരൺ കുമാർ, സെക്രട്ടറി മോർളി ജോസഫ്, കൺവീനർ എൻ.എ. അനീസ്, നൗഷാദ്, അരുൺ, ഷാജി, ബി.ആർ. സിങ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവനുമായും ഫോറം ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ചെറിയ നിയന്ത്രണങ്ങളോടെ കിൻഫ്ര സംരംഭകർക്ക് വ്യവസായ പ്ലോട്ടുകളുടെ ഉടമസ്ഥാവകാശം നൽകുന്നത് സർക്കാർ പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.