സഹകരണ രംഗത്തെ കേന്ദ്ര ഇടപെടൽ: കെ.എസ്.എഫ് ധർണ നടത്തി

പാലക്കാട്‌: സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച്​ കേരള സഹകരണ ഫെഡറേഷൻ ഹെഡ് പോസ്​റ്റ്​ ഓഫിസിനു മുമ്പിൽ ധർണ നടത്തി. സംസ്ഥാന കൗൺസിൽ അംഗം കെ.വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.എം.പി ജില്ല സെക്രട്ടറി പി. കലാധരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, സഹകരണ ഫെഡറേഷൻ ജില്ല സെക്രട്ടറി കെ. അരവിന്ദാക്ഷൻ, വി. ഹരി എന്നിവർ സംസാരിച്ചു. (പടം. PEW KSF. കേരള സഹകരണ ഫെഡറേഷൻ ഹെഡ് പോസ്​റ്റ്​ ഓഫിസിനു മുമ്പിൽ നടത്തിയ ധർണ സംസ്ഥാന കൗൺസിൽ അംഗം കെ.വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.