കൊല്ലങ്കോട്: തെന്മല അടിവാരത്ത് വനഭൂമി കൈയേറി പാറ പൊട്ടിച്ചയാൾക്ക് ഒന്നര വർഷം തടവ് വിധിച്ചു. എലവഞ്ചേരി, കരിപ്പായി, കുണ്ടംപറമ്പ് വീട്ടിൽ ചന്ദ്രനാണ് (56) ചിറ്റൂർ കോടതി ഒന്നര വർഷം തടവും 5000 രൂപ പിഴയും വിധിച്ചത്. കൊല്ലങ്കോട് വനം റേഞ്ചിനു കീഴിലുള്ള നായാടികുന്ന് മലവാരത്തിനടുത്ത് വനഭൂമി കൈയേറി വേലികെട്ടി താൽക്കാലിക ഷെഡ് നിർമിക്കുകയും വനാതിർത്തി നിർണയിക്കുന്ന അടയാളങ്ങൾ നശിപ്പിച്ച് കൈയേറ്റ ഭൂമിയിൽ പാറ ഖനനം നടത്തിയതിനുമാണ് കേസ്. 2013ൽ കൊല്ലങ്കോട് ഫോറസ്റ്റ് ഓഫിസിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടക്കാത്ത പക്ഷം മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ വി.ജി. ബിസി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.