നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ കാട്ടാന ശല്യം അസഹ്യമായി. ചക്ക തേടിയാണ് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ എത്തുന്നത്. നൂറടി, പാടഗിരി ഭാഗങ്ങളിലാണ് പലപ്പോഴും വാസസ്ഥലത്തിന് തൊട്ടടുത്ത് കാട്ടാന എത്തുന്നത്. ചിലപ്പോൾ ഒറ്റയാനെയും മറ്റു ചിലപ്പോൾ കാട്ടാനക്കൂട്ടത്തെയും ഇവിടെ കാണുമെന്ന് നാട്ടുകാർ പറയുന്നു. വീടുകളിൽനിന്ന് കാട്ടാന ഭക്ഷ്യസാധനങ്ങൾ എടുത്തുകൊണ്ടുപോയ സംഭവവും അടുത്തയിടെ ഉണ്ടായി. മണിക്കൂറുകളോളം വീടിന് ചുറ്റും കറങ്ങിയ ശേഷമാണ് പിന്മാറുന്നത്. ഭീതിപൂണ്ട നാട്ടുകാർ വനം അധികൃതരെ അറിയിക്കാറുണ്ടെങ്കിലും കാട്ടാനകളെ വാസസ്ഥലങ്ങളിൽനിന്ന് അകറ്റാൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.