കോട്ടത്തറ ആശുപത്രി ജീവനക്കാർക്ക് ഒരാഴ്ചക്കകം വേതനം നൽകണം -കമീഷൻ

അഗളി: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ആദിവാസി വിഭാഗക്കാരായ ജീവനക്കാർക്ക് മാസങ്ങളായി വേതനം ലഭിക്കുന്നില്ല പരാതിയിൽ സംസ്ഥാന എസ്.സി /എസ്.ടി കമീഷൻ സ്വമേധയ കേസെടുത്തു. ഒരാഴ്ചക്കകം വേതനം നൽകാൻ നടപടി ഉണ്ടാകണമെന്ന് കമീഷൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ആശുപത്രി നിർവഹണ സമിതിക്ക്​ കീഴിൽ പ്രവൃത്തിക്കുന്ന 140 ജീവനക്കാരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽനിന്നുമുള്ളവരാണ്. എച്ച്.എം.സിക്ക് മതിയായ ഫണ്ടില്ല എന്ന കാരണം പറഞ്ഞാണ് ആദിവാസി ജീവനക്കാരുടെ ശമ്പളം മൂന്ന് മാസമായി അധികൃതർ തടഞ്ഞുവെച്ചത്. കോവിഡ് കാലത്ത് ജോലി ചെയ്ത് പണം ലഭിക്കാതെ വന്നതോടെ ഇവർ ഏറെ പ്രതിസന്ധിയിലായിരുന്നു. ഇ​േത തുടർന്നാണ് കമീഷ​ൻെറ ഇടപെടൽ. ആരോഗ്യ മന്ത്രി വീണാ ജോർജ് വിഷയം ധനവകുപ്പി​ൻെറ ശ്രദ്ധയിൽകൊണ്ടുവരുകയും ചെയ്തിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ജീവനക്കാർക്ക് വേതനം ലഭിക്കാത്തത്​ 'മാധ്യമം' റിപ്പോർട്ട്​ ചെയ്​തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.