ആദായനികുതി: ആശങ്കയുടെ കരിനിഴലിൽ ക്ഷീരസംഘങ്ങൾ

പാലക്കാട്​: ​പ്രാഥമിക വായ്​പ സഹകരണ സംഘങ്ങൾക്ക്​ നികുതി ചുമത്തിയതിന്​ പിന്നാലെ ക്ഷീര സഹകരണ സംഘങ്ങൾക്കു മേലും ആദായനികുതി വകുപ്പ് പിടിമുറുക്കിയതോടെ ജില്ലയിലെ ക്ഷീരകർഷകർ ആശങ്കയിൽ. കേന്ദ്ര ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തിയാണ്​ ക്ഷീരസംഘങ്ങളെ ആദായനികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നത്​. കാർഷികോൽപന്നങ്ങൾക്ക്​ ആദായനികുതി ഏർപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെയാണ്​ ക്ഷീരസംഘങ്ങളെ പിഴിഞ്ഞെടുക്കാനുള്ള കേന്ദ്രത്തി​ൻെറ നീക്കം. പാൽ സംഭരണം, വിൽപന, കാലിത്തീറ്റ വിൽപന എന്നിവ ഉൾപ്പെടെ സംഘത്തി​ൻെറ വരുമാനം അടിസ്ഥാനമാക്കിയാവും നികുതി കണക്കാക്കുക. ദിവസം 400 ലിറ്ററിന്​ മുകളിൽ പാൽ സംഭരിക്കുന്ന സംഘങ്ങൾ നികുതി നൽകണം. ജില്ലയിലെ ഒട്ടുമിക്ക സംഘങ്ങളും ഇൗ വിഭാഗത്തിൽപെടും. 50 ലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ള ക്ഷീര സംഘങ്ങളിൽനിന്നാണ്​ ആദായ നികുതി ഇൗടാക്കുന്നത്​. വരുമാനത്തി​​ൻെറ 0.1 ശതമാനം നികുതിയായി അടക്കണം. പാൻ കാർഡുള്ള ക്ഷീരസംഘങ്ങൾ രണ്ട്​ വർഷമായി ആദായ നികുതി റി​േട്ടൺ ഫയൽ ചെയ്​തിട്ടില്ലെങ്കിൽ നികുതി ഇൗടാക്കും. 50 ലക്ഷം രൂപയിൽ അധികമാകുന്ന തുകക്ക്​ അഞ്ച്​ ശതമാനം നികുതി ഇൗടാക്കും. പാൻ കാർഡ്​ ഇല്ലെങ്കിൽ 50 ലക്ഷം രൂപയിൽ അധികമാകുന്ന തുകക്ക്​ 20 ശതമാനമാകും നികുതി ഇൗടാക്കുക. പാൽ വിലയിൽ നിന്നായിരിക്കും നികുതിത്തുക പിടിക്കുക. അതുകൊണ്ടുതന്നെ ക്ഷീരകർഷകരെയും ബാധിക്കും. സഹകരണ സംഘങ്ങൾക്ക്​ ആദായനികുതി ഇളവ്​ ബാധകമാക്കണമെന്ന സുപ്രീംകോടതി ഉത്തരവ്​ നിലനിൽക്കെയാണ്​ ക്ഷീര സംഘങ്ങൾക്ക്​ ആദായനികുതി ചുമത്തുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.