പെരിങ്ങോട്ടുകുറുശ്ശി: പെരിങ്ങോട്ടുകുറുശ്ശി മണ്ഡലം യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് രണ്ടാംഘട്ട പഠനോപകരണങ്ങൾ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് രാധ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.പി. പൗലോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എ. മക്കി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുൽഫീക്കർ സ്വാഗതവും തരൂർ നിയോജക മണ്ഡലം സെക്രട്ടറി ടി.എം. നിസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.