'വിദ്യാർഥികൾക്ക്​ ഉപരിപഠനാവസരമൊരുക്കണം'

പാലക്കാട്‌: പ്ലസ് ടുവിനുശേഷം ഉപരിപഠന അവസരങ്ങൾ ജില്ലയിൽ കുറവാണെന്നും പതിനായിരങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയിൽ അവസരങ്ങളില്ലാതെ പുറത്തുനിൽക്കേണ്ടി വരുന്ന അവസ്ഥ പ്രതിഷേധാർഹമാണെന്നും ഫ്രറ്റേണിറ്റി ജില്ല സെക്ര​േട്ടറിയറ്റ്. ഗവ., എയ്ഡഡ് ആർട്സ് ആൻഡ്​​ സയൻസ് കോളജുകളില്ലാത്ത മലമ്പുഴ, ആലത്തൂർ മണ്ഡലങ്ങളിൽ കോളജ് അനുവദിക്കണം. ഒരു എയ്ഡഡ് കോളജും പരിമിതമായ സൗകര്യങ്ങളും മാത്രമുള്ള ഷൊർണൂർ മണ്ഡലത്തിൽ ഗവ. കോളജും ഭാഷ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ജില്ലയിലെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് തമിഴ് കോളജും കായിക രംഗത്ത് മികവ് പുലർത്തുന്ന മുണ്ടൂർ, പറളി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പോർട്സ് കോളജും ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്നൂറിലധികം കേന്ദ്രങ്ങളിൽ കെ.എസ്.ടി.എ ധർണ പാലക്കാട്: കേന്ദ്ര സർക്കാറി​ൻെറ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രവിഹിതം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ കേരള സ്​കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി മുന്നൂറിലധികം കേന്ദ്രങ്ങളിൽ അധ്യാപകരുടെ ധർണ നടത്തി. ഡി.ഡി.ഇ ഓഫിസിന് മുന്നിൽ സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി. വേണുഗോപാൽ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.എ. അരുൺകുമാർ, എം.കെ. നൗഷാദലി, എം.ആർ. മഹേഷ്കുമാർ, കെ. അജില എന്നിവർ സംസാരിച്ചു. (പടം. pew ksta. കെ.എസ്.ടി.എ ഡി.ഡി.ഇ ഓഫിസിന് മുന്നിൽ നടത്തിയ സമരം സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.