പാലക്കാട്: സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണുമെന്ന് വനിത കമീഷന്‍ അംഗം അഡ്വ. ഷിജി ശിവജി. ജില്ല കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമീഷന്‍ സിറ്റിങ്ങിലാണ് കമീഷന്‍ ഇക്കാര്യം അറിയിച്ചത്. പ്രവാസിയായ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം നടത്തിയെന്ന 25കാരിയുടെ പരാതി പരിഗണിക്കുകയായിരുന്നു കമീഷന്‍. 80 പവനോളം സ്വര്‍ണം നല്‍കിയാണ് രണ്ടുവര്‍ഷം മുമ്പ് വിവാഹം നടത്തിയത്. ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങള്‍ ഈ കാലയളവില്‍ ഏല്‍ക്കേണ്ടി വന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ്, ഭര്‍ത്താവിൻെറ അമ്മ, സഹോദര ഭാര്യ എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. ഇവരുടെ പരാതിയിന്മേല്‍ ചവറ പൊലീസിനോട് വനിത കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സിറ്റിങ്ങില്‍ ഭര്‍ത്താവിൻെറ അമ്മയോടും സഹോദര ഭാര്യയോടും ഹാജരാകാന്‍ കമീഷന്‍ ആവശ്യപ്പെട്ടു. സ്വത്ത് സംബന്ധമായ കേസുകളും കമീഷന്‍ പരിഗണിച്ചു. ആകെ 50 കേസുകളാണ് കമീഷന്‍ പരിഗണിച്ചത്. 18 കേസുകള്‍ തീര്‍പ്പാക്കി. രണ്ട് കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് കേസുകള്‍ കൂടുതല്‍ നിയമസഹായത്തിനായി അയച്ചു. വനിതാ കമീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ യു.വി. കുര്യാക്കോസ്, അഭിഭാഷകരായ പ്രസന്ന, അഞ്ജന, രാധിക, കൗണ്‍സിലറായ ഡിംപിള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.