രാജീവ് ദിനാചരണം നടത്തി

ഒറ്റപ്പാലം: യൂത്ത് കോൺഗ്രസ്‌ അമ്പലപ്പാറ മണ്ഡലം കമ്മിറ്റിയുടെ രാജീവ്‌ ഗാന്ധി ജന്മദിനാചരണത്തിൽ മണ്ഡലം പ്രസിഡൻറ്​ നുഫൈൽ പുളിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോനു മുരുക്കുംപറ്റ, എം.പി. ഷഫീഖ്, എം. ഹസീബ്, ഇ. റിംഷാദ് എന്നിവർ സംസാരിച്ചു. താൽക്കാലിക നിയമനം ആലത്തൂർ: തരൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി സി.എഫ്.എൽ.ടി.സി പ്രവർത്തനം ആരംഭിക്കാൻ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്​റ്റ്​, ലാബ്​ ടെക്നീഷ്യൻ, ജെ.പി.എച്ച്‌.എൻ, ക്ലീനിങ്​ സ്​റ്റാഫ് എന്നിവരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ ആഗസ്​റ്റ്​ 26ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഗൃഹപ്രവേശം ചെര്‍പ്പുളശ്ശേരി: ലയണ്‍സ് ക്ലബ്​ ചെര്‍പ്പുളശ്ശേരിയില്‍ നിർമിച്ച രണ്ടാമത്തെ വീടി​ൻെറ താക്കോല്‍ദാനവും ഗൃഹപ്രവേശവും ശനിയാഴ്ച രാവിലെ 10.30ന് നടക്കും. തൂത തെക്കുംമുറി 33ാം വാര്‍ഡില്‍ കുളത്തുള്ളി ആറുച്ചാമി-ദിവ്യ ദമ്പതികള്‍ക്കാണ് ഫ്ലഡ് റിലീഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിർമിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.