ഉദ്ഘാടനത്തിന് ആള്‍ക്കൂട്ടം; ബി. സത്യന്‍ എം.എല്‍.എക്കെതിരെ കേസെടുക്കും

ആറ്റിങ്ങല്‍: കുളം നവീകരണ ഉദ്ഘാടനത്തിന് ആള്‍ക്കൂട്ടമുണ്ടായെന്ന പരാതിയില്‍ ബി. സത്യന്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ കോടതി പൊലീസിന് നിർദേശം നൽകി. ആറ്റിങ്ങല്‍ ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്​​ കോടതി ഒന്നി​േൻറതാണ് നിർദേശം. അവനവഞ്ചേരി ഹാപ്പിയില്‍ ശ്രീരംഗനാണ് അന്യായം ഫയല്‍ ചെയ്തത്. ആറ്റിങ്ങല്‍ നഗരസഭ പരിധിയിലെ കാരക്കാച്ചി അലക്കുകുളം നവീകരണം​ ജൂണ്‍ 10ന് നടന്നപ്പോൾ എം.എല്‍.എ ആയിരുന്നു ഉദ്ഘാടകന്‍. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉദ്ഘാടനത്തിന് നൂറോളം ആളുകള്‍ കൂടിയെന്നാണ് പരാതി. എം.എല്‍.എക്ക്​ പുറമേ ആറ്റിങ്ങല്‍ നഗരസഭ ഉപാധ്യക്ഷ ആര്‍.എസ്. രേഖ, കൗണ്‍സിലര്‍ സി.ജെ. രാജേഷ്‌കുമാര്‍ എന്നിവരെയും കണ്ടാലറിയാവുന്ന നൂറോളം പേരെയും പ്രതികളാക്കി കേസെടുക്കണമെന്നാണ്​ ഹരജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.