ഹൗസിങ് വില്ലേജിനെതിരെ പരാതികളുമായി നഗരസഭ പ്രതിപക്ഷം

പെരിന്തൽമണ്ണ: ആയിരം പേർക്ക് വീട് പ്രഖ്യാപിച്ച അഫോഡബിൾ ഹൗസിങ് വില്ലേജ് പദ്ധതിക്കെതിരെ പെരിന്തൽമണ്ണ നഗരസഭ പ്രതിപക്ഷം. നഗരപ്രദേശങ്ങളിലെ ഇടത്തരം സാമ്പത്തിക ശേഷിയുള്ളവർക്ക് ദേശസാൽകൃത ബാങ്കുകളിലൂടെ ലഭ്യമാകുന്ന സബ്സിഡിയോട് കൂടിയ വായ്പയാണ്​ ഇതിനുപയോഗിക്കുന്നത്. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡിയോടെ വായ്പ ലഭിക്കും. ഔദ്യോഗിക സംരംഭമാണെന്ന് സ്ഥാപിക്കാനാണ് നഗരസഭയെയും കുടുംബശ്രീയെയും ഉപയോഗിക്കുകയാണ്. വായ്പ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബാങ്ക് നിർദേശങ്ങൾ വ്യക്തമല്ല. സ്വകാര്യ ഭൂമി, ഭവന, കച്ചവടത്തെ ഔദ്യോഗികമാക്കി ചിത്രീകരിക്കുന്ന നീക്കം ഉപേക്ഷിക്കണമെന്നും ഹൗസിങ്​ വില്ലേജ് പദ്ധതി സംബന്ധിച്ച് സി.പി.എം നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഉസ്മാൻ താമരത്ത്, അലീന മറിയം, കിഴിശ്ശേരി ബാപ്പു, തെക്കത്ത് ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. അതേസമയം, വിഷയം കൗൺസിലിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സബ്സീഡിയിലാണ് പദ്ധതിയെന്നും നഗരസഭ അധികൃതർ പറഞ്ഞു. ഗുണഭോക്താക്കൾ തന്നെയാണ് നേരിട്ട് ഭൂമി വാങ്ങുക. ബാങ്കുകൾ വായ്പ നൽകും. പദ്ധതിയുടെ സംയോജനം മാത്രമാണ് നഗരസഭയും കുടുംബശ്രീയും ചെയ്യുന്നത്. എത്രയാണോ വീടിന് വേണ്ടതെന്നാൽ അത്രയും ഭൂമിയാണ് വാങ്ങേണ്ടത്. നഗരത്തിൽ വരാൻ താൽപര്യമുള്ളവർക്കും പദ്ധതി ഉപയോഗപ്പെടുത്താമെന്നും നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.