വീണ്ടും വയൽ നികത്തൽ: നടപടിയുമായി അധികൃതർ

കോട്ടക്കൽ: പണിക്കർക്കുണ്ടിന് പിന്നാലെ ഇന്ത്യനൂരിലും വ്യാപക വയൽ നികത്തൽ. പരാതിയെ തുടർന്ന് റവന്യൂ, നഗരസഭ അധികൃതർ സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട് ഭാഗങ്ങളിലായി ഭൂമി തരംതിരിച്ചതായി കണ്ടെത്തി. വാഴകൃഷിയുടെ മറവിലാണ് വയൽ നികത്തിയത്. ഭൂവടകൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. റിപ്പോർട്ട് ആർ.ഡി.ഒക്ക് കൈമാറുമെന്ന് വില്ലേജ് ഓഫിസർ അബ്​ദു കുന്നക്കാടൻ പറഞ്ഞു. പ്രവൃത്തികൾ നിർത്തിവെക്കാനും അധികൃതർ നിർദേശം നൽകി. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് നഗരസഭയുടെ തീരുമാനം. ചെയർമാൻ കെ.കെ. നാസർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ഹംസ, ജൂബി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദിവസങ്ങൾക്ക് മുമ്പ്​ പണിക്കർക്കുണ്ടിലെ വയൽ നികത്തലിനെതിരെ 'മാധ്യമം' വാർത്ത നൽകിയിരുന്നു. പടം mt kkl vayal 3 mt kkl vayal 2 ഇന്ത്യനൂരിൽ വയൽ നികത്തിയ പ്രദേശം അധികൃതർ പരിശോധിക്കുന്നു ഭാരവാഹികൾ സ്​ഥാനമേറ്റു കോട്ടക്കൽ: ഇന്ത്യൻ സീനിയർ ചേംബർ കോട്ടക്കൽ ഭാരവാഹികൾ സ്​ഥാനമേറ്റു. ദേശീയ അധ്യക്ഷൻ മുഹമ്മദ് കോയ മുഖ്യാഥിതിയായി. ദിലീപ് കുമാർ, ഡോ. കെ.ടി. മുഹമ്മദ് കുട്ടി, സി.എസ്. വാസൻ, സജീവ് രാമകൃഷ്ണൻ, എം.ടി. രാമകൃഷ്ണൻ, എം.ഡി. രഘുരാജ്, സുധീഷ് പള്ളിപ്പുറത്, വി.കെ. ഷാജി, വിനോദ് നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: യു. തിലകൻ (പ്രസി‌), എം. രാംദാസ് (സെക്ര), പി.എസ്. സുരേന്ദ്രൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.