മഞ്ചേരി: ഉപരിപഠന രംഗത്തെ മലബാറിനോടുള്ള അവഗണനക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് എസ്.എസ്.എഫ് വിവിധ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മഞ്ചേരി ഡിവിഷൻ കമ്മിറ്റി അഡ്വ. എം. ഉമ്മർ എം.എൽ.എക്ക് നിവേദനം നൽകി. ഡിവിഷൻ ജനറൽ സെക്രട്ടറി ടി.എം. ശുഹൈബ്, ശരീഫ് പട്ടർകുളം, ജുബൈർ ചുണ്ടമണ്ണ് എന്നിവർ സംബന്ധിച്ചു. ധർണ നടത്തി മഞ്ചേരി: ബാങ്കിങ് നിയന്ത്രണ നിയമത്തിൽ കേന്ദ്ര സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്നിട്ടുള്ള പുതിയ ഭേദഗതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോഒാപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) മഞ്ചേരി യൂനിറ്റ് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. രതീഷ് മോഹൻ അധ്യക്ഷത വഹിച്ചു. കെ. നന്ദകുമാർ സ്വഗതവും പി. ഷാജിബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.