ആരോഗ്യ കേന്ദ്രങ്ങളിലെ കോവിഡ് ടെസ്​റ്റ്​ ഇന്ന് മുതൽ

പൊന്നാനി: ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച പൊന്നാനി താലൂക്കിൽ കോവിഡ് പരിശോധന സൻെററുകളായി നിശ്ചയിച്ച സ്ഥലങ്ങളിൽ വ്യാഴാഴ്​ച മുതൽ കോവിഡ് ടെസ്​റ്റ്​ ആരംഭിക്കും. എടപ്പാളിലെ ആശുപത്രികളിൽ ജൂൺ അഞ്ചിന് ശേഷം പോയി കോവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുമായും ആരോഗ്യ പ്രവർത്തകരുമായും നേരിട്ട് സമ്പർക്കം പുലർത്തുകയും രോഗലക്ഷണങ്ങളുണ്ടെന്ന് ബോധ്യമായവർക്കും വേണ്ടിയാണ് പരിശോധന. ഒരുദിവസം 10 പേരെയാണ് പരിശോധിക്കുക. അഞ്ച് കേന്ദ്രങ്ങളിലേക്ക് 100 കിറ്റുകളാണ് പരിശോധനക്കായി ലഭിച്ചിട്ടുണ്ട്. ആൻറിബോഡി ടെസ്​റ്റാണ് ആരംഭിക്കുക. 50,000ത്തോളം പേർ പ്രൈമറി, സെക്കൻഡറി സമ്പർക്ക പട്ടികയിൽ വരുമെന്നാണ് ലഭിക്കുന്ന പുതിയ വിവരങ്ങൾ. താലൂക്കിൽ അഞ്ചിടങ്ങളിലാണ് കോവിഡ് പരിശോധന കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ആവശ്യമുള്ളവർക്ക് വീടുകളിൽ നേരിട്ടെത്തിയും പരിശോധന നടത്തും. എടപ്പാളിലെ ആശുപത്രികളിൽ എത്തിയവരുടെ കണക്കെടുപ്പും ആരോഗ്യ പ്രവർത്തകർ തുടരുന്നുണ്ട്. കാലടി ഗ്രാമപഞ്ചായത്തിൽ 1200 പേരും എടപ്പാൾ പഞ്ചായത്തിൽ 1000ന് മുകളിലും പേർ നേരിട്ട് ആശുപത്രിയിലെത്തി പ്രാഥമിക സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് ഇതുവരെ ലഭിച്ച കണക്കുകൾ. വരുംദിവസങ്ങളിലും താലൂക്കിൽ കണക്കെടുപ്പ് തുടരും. അതേസമയം, പരിശോധനഫലം അറിയാൻ കൂടുതൽ ദിവസങ്ങൾ എടുക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഇതിന് മുന്നോടിയായി മന്ത്രി കെ.ടി. ജലീലി​ൻെറ അധ്യക്ഷതയിൽ ചേർന്ന സൂം യോഗത്തിൽ ഡി.എം.ഒ കെ. സക്കീന, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വെളിയങ്കോട് ക്വാറൻറീൻ സൻെററിലെ അധ്യാപകർ ദുരിതത്തിൽ വെളിയങ്കോട്: അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയുമില്ലാതെ ക്വാറൻറീൻ സൻെററിലുള്ള അധ്യാപകർ ദുരിതത്തിൽ. വെളിയങ്കോട് ആസ്പെൽ മെഡിസിറ്റിയിൽ പ്രവർത്തിക്കുന്ന ക്വാറൻറീൻ കേന്ദ്രത്തിൽ മേൽനോട്ട ചുമതലയുള്ള അധ്യാപകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്രത്തിൽ സുരക്ഷയില്ലെന്നും ഡ്യൂട്ടിക്കെത്തുന്ന അധ്യാപകർ ക്വാറൻറീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഉപയോഗിക്കുന്ന ശൗചാലയം തന്നെ ഉപയോഗിക്കേണ്ട ദുരവസ്ഥയാണെന്നും സന്നദ്ധപ്രവർത്തകരുടെ അഭാവംമൂലം കേന്ദ്രത്തി​ൻെറ ഓഫിസർമാരായെത്തുന്ന അധ്യാപകർ തന്നെ സന്നദ്ധപ്രവർത്തകരുടെ സേവനംകൂടി ചെയ്യേണ്ടിവരുകയാണെന്നും അധ്യാപകർ പറയുന്നു. ഇതുസംബന്ധിച്ച് പരാതി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമുണ്ടാവുന്നില്ലെന്നും പറയുന്നു. ഇതുസംബന്ധിച്ച പരാതി കെ.എസ്.ടി.എ പൊന്നാനി ഉപജില്ല കമ്മിറ്റി ഭാരവാഹികൾ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, വിദ്യാഭ്യാസ ഓഫിസർമാർ എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ക്വാറൻറീൻ കേന്ദ്രത്തിൽ ചാർജ് ഓഫിസർമാരായി നിയമിക്കുന്ന അധ്യാപകർ ഡ്യൂട്ടിക്കെത്താതെ മുങ്ങുന്നതും പതിവാകുന്നുണ്ട്. വാർഡ്​ അംഗം മുതൽ മന്ത്രിമാർ വരെയുള്ള രാഷ്‌ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി ഡ്യൂട്ടിയിൽനിന്ന്​ മാറിനിൽക്കുന്നവരുമുണ്ട്. സ്ഥിരമായി ഡ്യൂട്ടിക്കെത്തുന്ന അധ്യാപകർക്ക് തന്നെ ക്വാറൻറീൻ കേന്ദ്രത്തിൽ വീണ്ടും ഡ്യൂട്ടി നൽകുന്നതെന്നും ആക്ഷേപമുണ്ട്. ഡ്യൂട്ടിക്ക്​ ഹാജരാവാത്ത അധ്യാപകർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും പകർച്ചവ്യാധി നിയമപ്രകാരവും നടപടിയെടുക്കാൻ നിയമമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ല. എന്നാൽ, പഞ്ചായത്തിന് കീഴിലെ മൂന്ന് ക്വാറൻറീൻ കേന്ദ്രങ്ങളും മികച്ച രീതിയിലാണ് നടത്തുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.