യുവാവ്​ ആത്​മഹത്യക്ക്​ ശ്രമിച്ചു

ചെറുതുരുത്തി: സാരിചുറ്റി മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് യുവാവിൻെറ ആത്മഹത്യ ശ്രമം. നാട്ടുക്കാർ ബഹളം വെച്ചതിനെ തുടർന്ന് ആത്മഹത്യശ്രമം ഇയാൾ ഉപേക്ഷിച്ചു. ബുധനാഴ്ച ഉച്ചയോടെ 30 വയസ്സ്​ തോന്നിക്കുന്നയാൾ കാർ ഓടിച്ച് വന്ന് ദേഹത്ത് സാരിചുറ്റി ചെറുതുരുത്തി ടൗണിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് സമീപം കന്നാസിലെ മണ്ണെണ്ണ ദേഹത്ത് ഒഴിച്ചു. തീപ്പെട്ടി ഉരച്ചെങ്കിലും കത്തിയില്ല. നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ആത്മഹത്യ ശ്രമം ഉപേക്ഷിച്ച് ആളുകളെ തട്ടിമാറ്റി വന്ന കാറിൽ തന്നെ തിരിച്ചു പോകുകയായിരുന്നു. ചെറുതുരുത്തി സ്വദേശിയായ യുവാവ് വീട്ടിലെ പ്രശ്നം കാരണമാണ് ആത്മഹത്യക്ക്​ ശ്രമിച്ച​െതന്നാണ് പറയപ്പെടുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.