മണ്ണാർക്കാട്: മധു വധക്കേസിലെ പ്രതികൾക്കെതിരെ വനം നിയമപ്രകാരമെടുത്ത കേസ് വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മല്ലി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ നേരിൽ കണ്ട് പരാതി നൽകി. മകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ നടക്കുന്നുണ്ടെന്ന് അവർ പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രതികൾ മധുവിനെ പിടിച്ചുകൊണ്ടുവന്നത് സംരക്ഷിത വനമേഖലയിലെ അഞ്ചുമുടി മലയുടെ അടിവാരത്തെ ഗുഹയിൽനിന്നാണ്. വനത്തിൽ അതിക്രമിച്ച് കയറിയതിന് പ്രതികൾക്കെതിരെ വനം വകുപ്പ് നൽകിയ കേസിൽ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടക്കുന്നുണ്ടെങ്കിലും ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന സംശയമുണ്ട് -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.