ഇതാ, ആയിരം ഇതളുള്ള താമര

ഷൊർണൂർ: കുളപ്പുള്ളിയിലെ അജിത് കുമാറിന്റെ കൃഷിയിടത്തിൽ വന്നാൽ ആയിരം ഇതളുള്ള താമര വിരിഞ്ഞുനിൽക്കുന്ന മനോഹരദൃശ്യം ആവോളം ആസ്വദിക്കാം. കൗതുകത്തിന് 2000 രൂപ കൊടുത്ത് കൊണ്ടുവന്ന താമരക്കിഴങ്ങാണ് ഇപ്പോൾ പുഷ്പിച്ച് നിൽക്കുന്നത്. കണ്ടെയ്നറുകളിൽ ഇതിന്റെ വിത്ത് മുളപ്പിച്ച് താമരകൃഷി വിപുലമാക്കാനുള്ള ഉ​ദ്ദേശത്തിലാണ്​ ഈ കർഷകൻ. വിപണിയിൽ ഏറെ മൂല്യമുള്ളതാണ് ആയിരം ഇതളുള്ള താമര. വാണിയംകുളം പാവുക്കോണം അടവക്കാട്ട് അജിത് കുമാർ സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷി ചെയ്ത് വിജയിച്ചയാളാണ്. കൂവ കൃഷിയിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം കസ്തൂരി മഞ്ഞൾ, സുമോ കപ്പ, പ്രമേഹ രോഗികൾക്ക് കഴിക്കാനുതകുന്ന മരച്ചീനി, കുർക്കുമിൻ സാന്നിധ്യം കൂടുതലുള്ള മഞ്ഞൾ അടക്കമുള്ള കിഴങ്ങുവർഗ കൃഷിയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കിഴങ്ങുവർഗ ഗവേഷണ കേന്ദ്രങ്ങളിലൂടെയുള്ള യാത്രയിലാണ് താമരക്കിഴങ്ങ് കണ്ടെത്തുന്നത്. ഇപ്പോൾ ചെറിയ ജലസംഭരണിയിലാണ് താമര വിരിഞ്ഞുനിൽക്കുന്നത്. PEW SRR 1 ആയിരം ഇതളുള്ള താമരയുമായി അജിത്കുമാർ (പടം ഇ മെയിലിലും )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.