കോട്ടക്കൽ: ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ മൂന്നുപേർ കൂടി കോട്ടക്കലിൽ അറസ്റ്റിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് താഴേക്കോട് കല്ലുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഹാരിസ് (22), പുഴക്കാട്ടിരി കരുണിയങ്ങല്‍ ഇബ്രാഹിം (32), പുഴക്കാട്ടിരി പള്ളിയാലില്‍ വാസുദേവന്‍ (60) എന്നിവരെയാണ് കോട്ടക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. ലൈസൻസില്ലാത്ത തോക്ക് കൊണ്ട് വെടിവെച്ച പെരിന്തല്‍മണ്ണ സ്വദേശി കുന്നപ്പള്ളി കൊല്ലത്ത് പറമ്പില്‍ അലി അഷ്കര്‍ (36), ചെറുകുളമ്പ് നെരിങ്ങപറമ്പില്‍ സുനീഷന്‍ (45) എന്നിവർ റിമാന്‍ഡിലാണ്. ചേങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കണക്കയിൽ അലവിയുടെ മകൻ ഷാനു എന്ന ഇൻഷാദാണ് (27) കഴിഞ്ഞ ഞായറാഴ്ച വെടിയേറ്റ് മരിച്ചത്. ഷാനുവും അലി അക്ബറും സുനീഷനും മാത്രമാണ് സംഘത്തിലുണ്ടായിരുന്നതെന്നും നായാട്ടിനിടെ അപ്രതീക്ഷിതമായി വെടിയേറ്റെന്നുമാണ് പ്രതികൾ ആദ്യം നൽകിയ മൊഴി. എന്നാൽ, സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച അറസ്റ്റിലായ ഇബ്രാഹിമിന്‍റെ കാറിലാണ് വെടിയേറ്റ ഷാനുവിനെ ആശുപത്രികളിൽ എത്തിച്ചത്. ഇതുവഴി പോകവെ അലി അക്ബറും സുനീഷനും കാർ തടഞ്ഞുനിർത്തി ഷാനുവിനെ ആശുപത്രിയിലേക്ക് എത്തിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ, പ്രദേശത്തെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ ഈ വാദം പൊളിച്ചു. സംഭവദിവസം രാവിലെ മുതൽ വാഹനം പ്രദേശത്തുള്ളതായി പൊലീസ് കണ്ടെത്തി. കൂടുതൽ അറസ്റ്റ് ഉണ്ടാകും. തിരയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. തോക്കും വെടിയുണ്ടയും എവിടെനിന്ന് ലഭിച്ചെന്നതും പകൽസമയം നായാട്ടിന് പോയതും എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതും പൊലീസ് അന്വേഷിച്ചുവരുകയാണ്. KTKL Muhamed haris 223 മുഹമ്മദ് ഹാരിസ് KTKL Ebrahim 224 ഇബ്രാഹിം KTKL 225 vasudevan വാസുദേവന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.