ആനക്കര: തൃത്താല കുമരനെല്ലൂര്‍ ജി.എല്‍.പി സ്കൂളില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. റജീന ഉദ്ഘാടനം ചെയ്തു. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷര്‍ഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പരുതൂർ ജി.എൽ.പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെംബർ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രമണി നവാഗതരെ സ്വീകരിച്ചു. ഞാങ്ങാട്ടിരി എ.ഡബ്ല്യൂ.എച്ച് സ്പെഷൽ സ്കൂളിൽ പട്ടാമ്പി ലയൺസ് ക്ലബ് മധുരവും തെർമൽ ബോട്ടിലുകളും വിതരണം ചെയ്തു. പ്രധാനാധ്യാപിക പ്രമീള അധ്യക്ഷത വഹിച്ചു. പട്ടിത്തറ ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം പട്ടിത്തറ ജി.എല്‍.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഷാജഹാൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.