കല്ലടത്തൂരില്‍ കൗതുകമായി 'നിലമാങ്ങ'

ആനക്കര: പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ ലഭിച്ച 'നിലമാങ്ങ' കൗതുകമായി. കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കല്ലടത്തൂരില്‍നിന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടെ മണ്ണിനടിയിലെ മാളങ്ങളില്‍നിന്നുമാണ് നിലമാങ്ങ കണ്ടെത്തിയത്. വളരെ അപൂർവമായി മാത്രം കാണുന്ന കൂണാണ് നിലമാങ്ങ. പേരിൽ മാങ്ങയും ആകൃതിയുമുണ്ടങ്കിലും ഔഷധവിഭാഗത്തിൽപെടുന്ന കൂണാണിത്​. ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങൾ, ഛർദ്ദി, ശരീരവേദന എന്നിവക്കെല്ലാ ഔഷധമായി നിലമാങ്ങ ഉപയോഗിക്കാറുണ്ട്​. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താൽ മണ്ണുനശിച്ചതാണ് നിലമാങ്ങകൾ നാമാവശേഷമാകാൻ കാരണമെന്ന്​ പഴമക്കാർ പറയുന്നു. ചിതല്‍ കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം സ്കളറോട്ടിയം സ്റ്റിപറ്റാറ്റം എന്നാണ്. നിലമാങ്ങ കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. P3 ank(നിലമാങ്ങ) ( കല്ലടത്തൂരില്‍ കണ്ടെത്തിയ നിലമാങ്ങ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.