പട്ടാമ്പി: കാറിൽ കടത്തുകയായിരുന്ന 9.4 കിലോ കഞ്ചാവ് പിടികൂടി. കാറോടിച്ചിരുന്നയാൾ ഓടിരക്ഷപ്പെട്ടു. എക്സൈസ് കമീഷണർ സ്ക്വാഡും പട്ടാമ്പി എക്സൈസും ചേർന്ന് വാടാനാംകുർശ്ശി ഹൈസ്കൂളിന് സമീപം നടത്തിയ പരിശോധനക്കിടെ കാർ നിർത്താതെ കടന്നുപോവുകയായിരുന്നു. എക്സൈസ് പിന്തുടർന്നതോടെ കാറുപേക്ഷിച്ച് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ കാർ കസ്റ്റഡിയിലെടുത്ത എക്സൈസ് കേസെടുത്തു. എക്സൈസ് കമീഷണർ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, അസി. എക്സൈസ് ഇൻസ്പെക്ടർ ടി. ഷാജുമോൻ, പട്ടാമ്പി എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫോട്ടോ pewptb 0013 വാടാനാംകുർശ്ശിയിൽ പിടികൂടിയ കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.