കുട്ടികളെ വരവേൽക്കാൻ ജനകീയ പ്രവേശനോത്സവ ഗാനമൊരുക്കി അധ്യാപകൻ

തച്ചനാട്ടുകര: പതിവു തെറ്റിച്ചില്ല, സ്കൂൾ തുറക്കുമ്പോൾ . കുണ്ടൂർക്കുന്ന് വി.പി.എ യു.പി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ശിവപ്രസാദ് പാലോടാണ് അക്ഷരമുണരുകയായ് എന്ന ഗാനത്തോടെ കുട്ടികളെ വരവേൽക്കുന്നത്‌. അടൂർ കെ.എസ്. സഞ്ജീവ് കുമാറാണ് സംഗീത സംവിധാനം. കോഴഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ഗായകനുമായ ശ്രീകുമാർ സദാശിവനാണ് ഗാനം ആലപിച്ചത്. കഴിഞ്ഞ വർഷവും ശിവപ്രസാദ് പാലോട്, സഞ്ജീവ്‌കുമാർ കൂട്ടുകെട്ടിൽ പ്രവേശനോത്സവഗാനം പുറത്തിറക്കിയിരുന്നു. പ്രവേശന ഗാനമായി പൊതു വിദ്യാഭ്യാസ വകുപ്പ് ഗാനം പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും അതാതു ഭാഗത്തെ അധ്യാപകർ എഴുതി ആലപിക്കുന്ന ജനകീയ ഗാനങ്ങൾക്കും വൻ പ്രചാരമാണ് ലഭിച്ചിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.