പെൺകുട്ടികളുടെ ഹോസ്റ്റൽ പ്രവേശന സമയനിയന്ത്രണം ഒഴിവാക്കണം പെരിന്തൽമണ്ണ: സർവകലാശാല കാമ്പസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അക്കാദമിക് കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സുകളും ഗവേഷണ പ്രവർത്തനങ്ങളുമാണ് കാമ്പസുകളിൽ നടക്കേണ്ടത്. ലാബുകളിലും ലൈബ്രറികളിലും വിദ്യാർഥികൾ 24 മണിക്കൂറും ഇതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളിൽ ചെലവിടുകയാണ്. ഭാഷയും സാഹിത്യവും സാമൂഹിക വിഷയങ്ങളും പഠിക്കുന്നവരും ഇത്തരത്തിൽ ദിവസം മുഴുവൻ കാമ്പസിൽ ചെലവിടേണ്ടതിനാൽ താമസിച്ച് പ്രവർത്തിക്കാൻ കഴിയും വിധം റെസിഡൻഷ്യൽ കാമ്പസുകളാക്കി ഉയർത്തണം. ഇതിനനുസരിച്ച് ഭൗതിക സൗകര്യങ്ങൾ ഒരുക്കണം. മുഴുസമയ അധ്യാപക സേവനം ഉറപ്പാക്കണം. ഹോസ്റ്റലുകളിൽ പ്രവേശിക്കുന്നതിന് പെൺകുട്ടികൾക്കു മാത്രം സമയക്രമം ഏർപ്പെടുത്തിയത് ലിംഗവിവേചനമായതിനാൽ നിയന്ത്രണം അവസാനിപ്പിക്കണം. എം.ജി സർവകലാശാലക്കു കീഴിലെ കോളജുകളിൽ യൂനിയൻ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള നിയമപരമായ തടസ്സം നീക്കാൻ 1985ലെ സർവകലാശാല ആക്ടിൽ മാറ്റംവരുത്തണം. ഇതിന് നിയമസഭ ബില്ല് വഴിയോ ഗവർണറെ കണ്ട് ഓർഡിനൻസ് വഴിയോ മാറ്റംവരുത്തണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.