യുവജാഗ്രത റാലി ഇന്ന്

മണ്ണാർക്കാട്: കോങ്ങാട് നിയോജക മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് യുവജാഗ്രത റാലി വെള്ളിയാഴ്ച വൈകീട്ട്​ നാലിന്​ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കരിമ്പയിൽനിന്ന് നാലിന്​ ആരംഭിക്കുന്ന യാത്ര കല്ലടിക്കോട്ട് സമാപിക്കും. ജില്ല പഞ്ചായത്ത്‌ അംഗവും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്യും. പ്രമുഖനേതാക്കൾ പങ്കെടുക്കും. അഷ്‌റഫ്‌ വാഴമ്പുറം, ഹുസൈൻ വളവുള്ളി, നസീം തച്ചമ്പാറ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.