പാലക്കാട്: പിരായിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവർഷക്കെടുതിയിൽ മരം മുറിഞ്ഞ് വീണ് അപകടങ്ങൾ ഉണ്ടായാൽ ഉടമക്കെതിരെ നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ സേനകൾക്ക് നൽകാതെ പൊതുസ്ഥലങ്ങളിലും റോഡ് വശങ്ങളിലും വലിച്ചെറിയുന്നതും കത്തിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ 25,000 രൂപ വരെയുള്ള പിഴയോ തടവോ ലഭിക്കാം. സ്വകാര്യ വ്യക്തികളുടെ വസ്തുവിലേതടക്കും റോഡ് ഗതാഗതത്തിന് തടസ്സമായി കാഴ്ച മറയ്ക്കുന്ന പരസ്യ ബോർഡുകൾ ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയും നീക്കം ചെയ്യണമെന്നും സെക്രട്ടറി അറിയിച്ചു. പാലക്കാട്: കണ്ണാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് കണ്ണാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവർഷക്കെടുതിയിൽ മരം മുറിഞ്ഞ് വീണ് അപകടങ്ങൾ ഉണ്ടായാൽ ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.