മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ്: പ്രവർത്തനപുരോഗതി വിലയിരുത്തി

പട്ടാമ്പി: മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി പ്രദേശം മുഹമ്മദ് മുഹ്സിൻ എം.എൽ.എ​ സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച്​ തൂതപ്പുഴക്ക് കുറുകെയാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്. 64.19 കോടി രൂപയുടെ കിഫ്ബി ഫണ്ട് വഴി ജലസേചന വകുപ്പാണ്​ പദ്ധതി നടപ്പാക്കുന്നത്. ചെറുകിട ജലസേചന വകുപ്പിനാണ്​ നിർമാണ ചുമതല. പദ്ധതി പ്രദേശത്തെ തിരുവേഗപ്പുറ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുമായി ബന്ധിപ്പിക്കാൻ സ്ഥലം കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം.വി. അനിൽകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി പരമേശ്വരൻ, ഉദ്യോഗസ്ഥർ എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.