ഇസ്​ലാമിയ വനിത കോളജ് വാർഷികാഘോഷത്തിന് സമാപനം

സ്ത്രീവിദ്യാഭ്യാസത്തിൽ കോളജിന്‍റെ പങ്ക് നിസ്തുലം -എം.ഐ. അബ്​ദുൽ അസീസ്​ വണ്ടൂർ: വനിത ഇസ്​ലാമിയ കോളജ് 40ാം വാർഷികാഘോഷ സമാപന പരിപാടികളുടെ ഭാഗമായി നടത്തിയ അലുമ്​നി സമ്മേളനം ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടുകാലം സ്ത്രീ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വനിത ഇസ്​ലാമിയ്യ കോളജ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്‍റ്​ പ്രഫ. പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്​ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ, ആരാമം എഡിറ്റർ കെ.കെ. സുഹ്റ, പി. ലൈല ടീച്ചർ, അലുമ്​നി പ്രസിഡന്‍റ്​ പി. സുമയ്യ, ഉസ്മാൻ, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷാൻ, അക്ബർ വാണിയമ്പലം, സൈനബി വളപട്ടണം, കെ.കെ. റഹീന, കെ. ഉബൈബ തുടങ്ങിയവർ സംസാരിച്ചു. പെൺ മഷി റൈറ്റേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്ന 'പെൺ മൊഴികൾ' പ്രകാശനം സീനത്ത് ചെറുകോടിന് നൽകി എഴുത്തുകാരനും പ്രഭാഷകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് നിർവഹിച്ചു. M3 wdr wic Alumni- 1 caption: വണ്ടൂർ വനിത ഇസ്​ലാമിയ കോളജ് 40ാം വാർഷികാഘോഷ സമാപന പരിപാടികളുടെ ഭാഗമായി നടന്ന അലുമ്​നി സമ്മേളനം ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.