ഐ.സി.പി സ്മാരക പുരസ്കാരം വെങ്കിടേഷ് രാമകൃഷ്​ണന്

പാലക്കാട്: ഈ വര്‍ഷത്തെ ഐ.സി.പി മാധ്യമ പുരസ്കാരം മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്. നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ ഐ.സി.പി നമ്പൂതിരിയുടെ സ്മരണക്കായി ചളവറ ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. 29ന് ചളവറ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന്‍ സമ്മാനിക്കുമെന്ന് പുരസ്കാര നിര്‍ണായക സമിതി ചെയര്‍മാന്‍ ഡോ. കെ.പി. മോഹന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഇ. ചന്ദ്രബാബു, വൈസ് പ്രസിഡന്‍റ്​ കെ. ഗീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ടി.വി. ജയന്‍ തുടങ്ങിയവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. pkg venkidesh വെങ്കിടേഷ്​ രാമകൃഷ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.