സുബൈർ കൊലക്കേസിൽ നീതിനിഷേധമെന്ന്​ പിതാവും സഹോദരനും

വധഗൂഢാലോചനയിലേക്ക്​ അന്വേഷണം നീങ്ങുന്നില്ലെന്ന്​ ബന്ധുക്കൾ പാലക്കാട്​: പോപുലർ ​ഫ്രണ്ട്​​ പ്രവർത്തകൻ സുബൈർ കൊലക്കേസിൽ ഗൂഢാലോചനയിലേക്കും ആയുധവും വാഹനവും നൽകിയവരിലേക്കും പൊലീസ്​ അന്വേഷണം പോകുന്നില്ലെന്നും ഇത്​ തികഞ്ഞ നീതിനിഷേധമാണെന്നും സുബൈറിന്‍റെ പിതാവ്​ അബൂബക്കറും സഹോദരൻ അബ്ദുൽ റസാഖും പറഞ്ഞു. കൊലക്ക്​ പിന്നിൽ മാസങ്ങൾ നീണ്ട ആ​സൂത്രണവും ഉന്നതതല ഗൂഢാലോചനയുമുണ്ട്​. കൊലയിൽ നേരിട്ട്​ പ​ങ്കെടുത്ത മൂന്ന്​ പേർക്കുപുറമെ വേറെയും ആളുകൾ കൊലയാളിസംഘത്തിന്​ ഒത്താശ ചെയ്തിട്ടുണ്ട്​. ആർ.എസ്​.എസിലെ ഉന്നതർക്ക്​ കൊലയിൽ പങ്കുണ്ട്​. ആർ.എസ്​.എസ്​ പാലക്കാട്​ ജില്ല സഹകാര്യവാഹകിനെ അറസ്റ്റ്​ ചെയ്തതിനപ്പുറം ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയോ മറ്റുനേതാക്കളിലേക്ക്​ അന്വേഷണം വ്യാപിപ്പിക്കുകയോ ചെയ്തിട്ടില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്​ സുബൈർ വധഗൂഢാലോചനയിൽ പങ്കുണ്ടെന്ന്​ സി.പി.എം പാലക്കാട്​ ജില്ല സെ​ക്രട്ടറി ഇ.എൻ. സുരേഷ്​ ബാബു ആരോപിച്ചിരുന്നു. കൊലക്ക്​ എതാനും ദിവസം മുമ്പ്​​ സുരേന്ദ്രൻ ആലത്തൂരിലെ ഒരുവീട്ടിൽ രഹസ്യയോഗം ചേർന്നതായി തെളിവുകൾ ഉണ്ടായിട്ടും ഈ വഴിക്ക് ​അന്വേഷണം നടന്നതേയില്ല. ആർ.എസ്​.എസ്​ പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലയിൽ സുബൈറി​ന്​ ബന്ധമുണ്ടായിരുന്നില്ലെന്ന്​ അബൂബക്കറും അബ്ദുൽ റസാഖും പറയുന്നു. ഇക്കാര്യം പൊലീസ്​ അന്വേഷണത്തിൽ തെളിഞ്ഞതാണ്​. സഞ്ജിത്​ കൊലക്കേസുമായി ബന്ധപ്പെട്ട്​ സുബൈറിനെ പൊലീസ്​ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതിയല്ലെന്ന്​ കണ്ട്​ വിട്ടയക്കുകയായുന്നു. സഞ്ജിത്ത്​ ​കൊല്ലപ്പെട്ട്​ 10ാം നാൾ പ്രതികാരമായി സുബൈറിനെ കൊല്ലാൻ പദ്ധതി തയാറാക്കിയതായി പ്രതികൾ വെളിപ്പെടുത്തിയിരുന്നു. സഞ്ജിത്തിന്‍റെ വീട്ടിൽ സൂക്ഷിച്ച ആയുധങ്ങളാണ്​ സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്​. കൊലക്ക്​ ഉപയോഗിച്ച നാല്​ വടിവാൾ പ്രതികൾക്ക്​ നൽകിയത്​ സഞ്ജിത്തിന്‍റെ വീട്ടുകാരാണ്​. സഞ്ജിത്തിന്‍റെ കാർ ഒരു മാസത്തോളമായി സുബൈർ കൊലക്കേസിലെ മുഖ്യപ്രതി രമേശന്‍റെ വീട്ടിലുണ്ടായിരുന്നു. ഈ കാർ ഉപയോഗിച്ചാണ്​ സുബൈറിനെ ഇടിച്ചുവീഴ്​ത്തിയത്​. കൊലക്ക്​ ഉപയോഗിച്ച രണ്ട്​ കാറിനുപുറമെ നമ്പർ​​​പ്ലേറ്റ്​ മായ്ക്കപ്പെട്ട മൂന്നാതൊരു കാർ ഇതിനുപിറകിലായി കടന്നുപോയതായി സി.സി ടി.വിയിൽ പതിഞ്ഞിരുന്നെങ്കിലും ഈ നിലക്ക്​ അന്വേഷണം ഉണ്ടായി​ല്ല. ഏ​പ്രിൽ ഒന്നിനും എട്ടിനും സുബൈറിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി ​ അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിരുന്നു. ഈ രണ്ട്​ സംഭവത്തിൽ വേറെയും പ്രതികൾ ഉൾപ്പെട്ടിരുന്നതായി സൂചന ലഭിച്ചിട്ടും അന്വേഷണം ആ വ​ഴിക്ക്​ നീങ്ങിയിട്ടില്ല. pkg aboobuker അബ്ദുൽ റസാഖും പിതാവ്​ അബൂബക്കറും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.