വാട്സ്ആപ്പിൽ സന്ദേശവും ചിത്രവും; പുലി ഭീതിയിൽ പുറമത്ര ഗ്രാമം

ചെർപ്പുളശ്ശേരി: മാരായമംഗലം ഹൈസ്കൂളിനും പുറമത്രക്കും മധ്യേ പുലിയെ കണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ പ്രചരിച്ചതോടെ നാട് ഭീതിയിലായി. ബൈക്ക് യാത്രികരാണ് റോഡിന്‍റെ ഓരത്ത് പുലിയെ കണ്ടതായ സന്ദേശം അയച്ചത്. കൂടെ വ്യക്തമല്ലാത്ത ചിത്രവും. ഒരുകുടുംബവും പുലിയെ കണ്ട വാർത്തയും വ്യാപകമായി പ്രചരിച്ചു. സന്ദേശം കണ്ട കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി. രമണി അന്വേഷണത്തിനായി ചെർപ്പുളശ്ശേരി പൊലീസിനോട് ആവശ്യപ്പെട്ടു. ഹൈസ്കൂൾ ഗ്രൗണ്ട് മുതൽ ഒരുഭാഗത്ത് സംരക്ഷിത വനവും മറുഭാഗത്ത് ക്വാറികളും പാറമടകളുമുള്ള പ്രദേശമാണിവിടം. കൂടാതെ ധാരാളം വീടുകളും മദ്റസകളുമുണ്ട്. രണ്ട് ടർഫ് കോർട്ടുകളും നരിമട കാണാൻ സഞ്ചാരികളും എത്തുന്ന സ്ഥലത്താണ് പുലിയെ കണ്ടതായി പറയുന്നത്. തൂതപ്പുഴയുടെ തീരപ്രദേശവും വലിയ തടയണയും ഉള്ളതിനാൽ സൈലന്‍റ്​വാലി പ്രദേശത്തുനിന്ന് പുഴയിലൂടെ പുലി ഒഴുകി വരാൻ സാധ്യതയുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നു. വനം-പൊലീസ് വകുപ്പുകളുടെ നിർദേശം ലഭിച്ചാൽ യുവാക്കളെ പങ്കെടുപ്പിച്ച് പ്രദേശത്ത് പരിശോധന നടത്തുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. pew tiger afraid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.