ജില്ലതല നീന്തൽ മത്സരം

കൊല്ലങ്കോട്: ജില്ല അക്വാറ്റിക് അസോസിയേഷന്‍റെ ജില്ലതല സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിന് തുടക്കമായി. പല്ലശ്ശന നരികുളത്ത് ഞായർ, തിങ്കൾ ദിവസങ്ങളിൽ നടത്തുന്ന ചാമ്പ്യൻഷിപ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്വാറ്റിക് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് കെ. രമാധരൻ അധ്യക്ഷത വഹിച്ചു. പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്‍റ് എൽ. സായ് രാധ, കായികാധ്യാപകൻ പി.ജി. മനോജ്, വി. പ്രശാന്ത്, സി. സുരേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.