പെരിന്തൽമണ്ണ: സംവരണത്തെക്കുറിച്ചോ മതനിരപേക്ഷതയെക്കുറിച്ചോ ഒന്നും മിണ്ടാതെ വൈരുധ്യങ്ങളും വിരോധാഭാസങ്ങളും നിറഞ്ഞതാണ് ദേശീയവിദ്യാഭ്യാസ നയരേഖയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന സമ്മേളന ഭാഗമായി നടന്ന 'ദേശീയ വിദ്യാഭ്യാസ നയം ജനപക്ഷ വിദ്യാഭ്യാസത്തിന് മരണമണി' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്ര വിദ്യാഭ്യാസ നയരേഖയിൽ ഹിന്ദു പുരാണങ്ങളാണ് അടിസ്ഥാന തത്ത്വം. മറ്റ് മതവിഭാഗങ്ങളെ അന്യവത്കരിക്കുകയാണ്. നയം വിദ്യാഭ്യാസ രംഗത്തെ നൂറ്റാണ്ടുകൾ പിറകിലേക്ക് നയിക്കും. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമാവും. സംസ്ഥാന സർക്കാറിന്‍റെ എല്ലാ അധികാരങ്ങളെയും പിഴുതെറിഞ്ഞ് കേന്ദ്ര സർക്കാറിന്‍റെ ഏകീകരണമാണ് സ്ഥാപിക്കുന്നത്. വർഗീയത നിറഞ്ഞ ദേശീയ വിദ്യാഭ്യാസ നയം എല്ലാ രീതിയിലും ബഹുസ്വരതക്ക് ഭീഷണിയാണ്. നവ വൈജ്ഞാനിക വികാസവും പുരോഗമന ചിന്തയും ലക്ഷ്യമിട്ട് ബദൽ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ. ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. മോഹനൻ, ഡോ. കെ.കെ. ദാമോദരൻ, കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് നാൻസി, എസ്.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം നിധീഷ് നാരായണൻ, എം.കെ. ശ്രീധരൻ, പി.പി. സത്യനാരായണൻ എന്നിവർ സംസാരിച്ചു. പടം mpg pmna vidhyabhyasa seminer പെരിന്തൽമണ്ണയിൽ 'ദേശീയ വിദ്യാഭ്യാസ നയം ജനപക്ഷ വിദ്യാഭ്യാസത്തിന് മരണമണി' സെമിനാർ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.