മുജാഹിദ് സമ്മേളനം ഇന്ന്

അലനല്ലൂർ: മണ്ഡലം മുജാഹിദ് സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ അലനല്ലൂർ ചന്തപ്പടിയിൽ നടക്കും. 'ധാർമിക ജീവിതം സുരക്ഷിത സമൂഹം' പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട്​ ഏഴിന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്യും. മണ്ഡലം ജോയന്‍റ് സെക്രട്ടറി വി. ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിക്കും. ശനിയാഴ്ച നടക്കുന്ന സമാപന പൊതുസമ്മേളനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിസ്ഡം മണ്ഡലം പ്രസിഡന്‍റ്‌ ടി.കെ. സദഖത്തുല്ല അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.