പട്ടാമ്പി: 'ലിംഗസമത്വം: സാധ്യതകളും വെല്ലുവിളികളും' വിഷയത്തിൽ അസറ്റ് ട്രസ്റ്റും സഖി ചാരിറ്റബ്ൾ സൊസൈറ്റിയും ചേർന്ന് 'സമന്വയ' എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. പട്ടാമ്പി മുനിസിപ്പിൽ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് മുഖ്യാതിഥിയായിരുന്നു. പുലാമന്തോൾ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ. സുലൈഹ, സഖി രക്ഷാധികാരി പ്രേമ, എം. അഞ്ജന കൃഷ്ണൻ എന്നിവർ സംസാരിച്ചു. സെമിനാർ കോഓഡിനേറ്റർ സൽമാൻ നന്ദി പറഞ്ഞു. ഡോ. കെ. മധു സുന്ദരൻ വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.