കല്ലടിക്കോട്: ദേശീയപാതയിൽ അപകടം ഒഴിവാക്കുന്നതിന് അപകട ചാൽ നികത്താൻ സന്നദ്ധപ്രവർത്തകരായ യുവാക്കൾ രംഗത്തിറങ്ങി. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തുപ്പനാട് പാലത്തിനടുത്ത് അപകടങ്ങൾ പതിവായ സ്ഥലത്തെ ചാൽ മണ്ണും കല്ലുമിട്ട് നികത്തി പാതവക്കിൽ ചെടികളും മരക്കൊമ്പും നാട്ടി വാഹനങ്ങൾ ഇറങ്ങുന്നത് തടഞ്ഞു. ജല അതോറിറ്റിയുടെ കരാർ പണിക്കാർ പുതിയ പൈപ്പ് സ്ഥാപിക്കാൻ കീറിയ ചാലിലെ മണ്ണ് താഴ്ന്നാണ് ഈ ഭാഗത്ത് വാഹനങ്ങൾ അപകടത്തിൽപെടുന്നത്. പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് നികത്തിയ ഭാഗത്ത് മണ്ണ് ഊർന്നിറങ്ങുകയാണ്. ഈ ഭാഗത്ത് രാത്രിയാണ് വാഹനാപകടങ്ങൾ സംഭവിക്കുന്നത്. സന്നദ്ധപ്രവർത്തനത്തിന് ഷമീർ, ഷിയാസ്, നാസർ എന്നിവർ നേതൃത്വം നൽകി. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ അരികുചേർന്ന് സഞ്ചരിക്കുന്നത് ഒഴിവാക്കാൻ രാത്രിയിലും പകലും കാണാവുന്ന അടയാള ബോർഡ് സ്ഥാപിക്കുകയോ വാഹനങ്ങൾ പാതവക്കിൽ കുടുങ്ങുന്നത് ഒഴിവാക്കാൻ സ്ഥിരം സുരക്ഷിത രീതി സ്വീകരിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. KLKD Thupanad: ദേശീയപാത തുപ്പനാട് ഭാഗത്ത് സന്നദ്ധപ്രവർത്തകർ നികത്തിയ അപകട ചാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.