അലനല്ലൂർ: 'മതം വെറുപ്പല്ല, കാരുണ്യമാണ്' പ്രമേയത്തിൽ കെ.എൻ.എം എടത്തനാട്ടുകര നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം എടത്തനാട്ടുകര കോട്ടപ്പള്ള സലഫി നഗറിൽ സമാപിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഉണ്ണീൻകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി, മണ്ഡലം സെക്രട്ടറി പി.പി. സുബൈർ മാസ്റ്റർ, ഐ.എസ്.എം ജില്ല സെക്രട്ടറി അക്ബർ സ്വലാഹി എന്നിവർ സംസാരിച്ചു. അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ടി. അസൈനാർ മൗലവി, കാപ്പിൽ മൂസ ഹാജി, സി.എച്ച്. റഹ്‌മത്ത് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ഖത്തീബ് സംഗമവും നടത്തി. PEW ALN 2 KNM mujahid sammelanam: കെ.എൻ.എം എടത്തനാട്ടുകര നോർത്ത് മണ്ഡലം മുജാഹിദ് സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.