യു.എ.ഇയെ പുതുയുഗത്തിലേക്ക്​ നയിച്ച ഭരണാധികാരി -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻസായിദ് ആൽനഹ്‌യാൻ എന്ന് മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യു.എ.ഇയുടെ ചരിത്രത്തോടൊപ്പം ജീവിക്കാനും അതിന്‍റെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്‍റെ പാത പിൻപറ്റി രാജ്യത്തെ ലോകത്തിന്‍റെ മുൻനിരയിൽ എത്തിക്കുന്നതിനാണ് ജീവിതം മുഴുവൻ ചെലവഴിച്ചത്. യു.എ.ഇയെ ലോകത്തിന് മാതൃകയാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. ഇന്ത്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.