വൃക്ക, കരള്‍ രോഗികള്‍ക്ക് 'സ്‌നേഹസ്പർശ'വുമായി ജില്ലാ പഞ്ചായത്ത്

വൃക്ക, കരള്‍ രോഗികള്‍ക്ക് 'സ്‌നേഹസ്പർശ'വുമായി ജില്ല പഞ്ചായത്ത് തുടർ ചികിത്സക്കായി ഒരുകോടിയോളം രൂപയാണ്​ മാറ്റിവെച്ചിട്ടുളളത്​ പാലക്കാട്: വൃക്ക, കരള്‍ രോഗികളുടെ തുടർചികിത്സക്കായി ഒരുകോടിയോളം രൂപ മാറ്റിവെച്ച് മാറാരോഗമുള്ളവര്‍ക്ക് താങ്ങായി മാറുകയാണ് ജില്ല പഞ്ചായത്ത്. വൃക്ക മാറ്റിവെച്ചവര്‍ക്ക് തുടര്‍ചികിത്സക്കും മരുന്നിനും ആവശ്യമായ തുകയാണ് സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ ജില്ല പഞ്ചായത്ത് മാസംതോറും നല്‍കുന്നത്. ജില്ല ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ചികിത്സയും മരുന്നും ഉറപ്പാക്കുന്നുമുണ്ട്​. മരുന്നുകള്‍ കൃത്യമായി ലഭ്യമാക്കുന്നതിനും വില കൂടുതലുള്ളവ സാധാരണക്കാരന് ലഭ്യമാക്കാനുമാണ് ജില്ല പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌നേഹസ്പര്‍ശം പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളോടും തുക മാറ്റിവെക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വീതം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഈ പദ്ധതിയിലേക്ക് മാറ്റിവെക്കുന്നതിന്​ ജില്ല പഞ്ചായത്ത് നിർദേശം നല്‍കിയിട്ടുണ്ട്. 60 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ജില്ല പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ട്. ബാക്കി തുക ജില്ല പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍നിന്നും വകയിരുത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.