ഉപതിരഞ്ഞെടുപ്പ് : ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം

ഉപതെരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം പാലക്കാട്: ജില്ലയില്‍ മേയ് 17ന് നടക്കുന്ന ചെര്‍പ്പുളശ്ശേരി നഗരസഭയിലെ 23ാം വാര്‍ഡായ കോട്ടക്കുന്ന്, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് കൂടല്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജീവനക്കാർക്ക്​ വോട്ട്​ ചെയ്യാൻ അനുമതി നൽകണമെന്ന്​ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അർധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖയുമായി അനുമതിക്ക് അപേക്ഷിക്കുന്ന പക്ഷം വോട്ട് ചെയ്തു വരാൻ ബന്ധപ്പെട്ട ഓഫിസ് മേലധികാരി അനുമതി നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.